വർക്കല ജനാർദന സ്വാമി ക്ഷേത്രകുളത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയായ വിദ്യാർഥിയെയാണ് കാണാതായത്. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. തമിഴ്നാട് തിരുനെൽവേലി,മൂലപ്പെട്ടി സ്വദേശി ഭാരതി ( 23 ) യാണ് ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിന്നിടയിൽ മുങ്ങിപ്പോയത്. തമിഴ്നാട് അണ്ണാമല യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.