ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിലെ സയൻസ് പ്രദർശനം ഇന്നാരംഭിക്കും. ഇന്ന് രാവിലെ 10 മുതൽ തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലെ വേദിയിൽ ടിക്കറ്റ് കൗണ്ടറുകളിലൂടെ ടിക്കറ്റ് വില്പന ആരംഭിക്കും. രാത്രി 10 വരെയാകും പ്രവേശനം. http://www.gsfk.org/ എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
18 പവലിയനുകളിലായി നിരവധി അദ്ഭുത കാഴ്ചകളാണ് കാത്തിരിക്കുന്നത്. കനകക്കുന്നിൽ വിസ്മയം തീർത്ത മ്യൂസിയം ഒഫ് ദ മൂൺ, ചൊവ്വയുടെ കൂറ്റൻ ഇൻസ്റ്റലേഷൻ, ചാൾസ് ഡാർവിൻ സഞ്ചരിച്ച കപ്പലിന്റെ ബൃഹത്ത് രൂപം എന്നിവ കാണികൾക്ക് കൗതുകം ഉളവാക്കും. ഉദ്ഘാടനം കഴിഞ്ഞിട്ടും ഫെസ്റ്റിൽ കാഴ്ചകൾ ഒരുങ്ങിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെത്തുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.