സലാർ ഒടിടിയിൽ കാണാം

At Malayalam
1 Min Read

പ്രഭാസ്-പൃഥ്വിരാജ് എന്നിവരേ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ‘സലാര്‍’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തിയ സലാര്‍ പ്രഭാസിന്റെ കരിയറില്‍ ‘ബാഹുബലി’ക്ക് ശേഷം ഉണ്ടായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. 


705 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ജനുവരി 20 മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. വന്‍ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. വിചാരിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല. എങ്കിലും മികച്ച ഓപ്പണിംഗ് ചിത്രത്തിന് ലഭിച്ചിരുന്നു. 
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പ്രഭാസ് – പൃഥ്വിരാജ് കോംബോയുടെ പേരിൽ തുടക്കം മുതൽതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ എന്നതിലും ‌ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സലാറിനെ. ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും എത്തുന്ന ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധത്തിൽഎങ്ങനെ വിള്ളൽ സംഭവിക്കുന്നു എന്നതിലൂടെയാണ് ‘സലാർ പാർട്ട്‌ 1 സീസ് ഫയർ’ ആദ്യ ഭാഗം കടന്നുപോകുന്നത്. 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ‘സലാർ’. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ‘സലാർ’ 400 കോടി രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.

- Advertisement -
Share This Article
Leave a comment