വരുന്നു ജയിലർ 2

At Malayalam
1 Min Read

രജനികാന്ത് എന്നും കൊതിതീരാത്ത ഒരു കാഴ്ചയാണ്; ഒരു മായക്കാഴ്ച . തന്റെ കാലം കഴിഞ്ഞു എന്നു പറഞ്ഞവരെ കൊണ്ടു തന്നെ രജനി തനിക്കായി കയ്യടിപ്പിച്ചു. ജയിലർ എന്ന ചിത്രത്തിലൂടെ 2023 തന്റെ മാത്രം വർഷമാക്കി രജനി മാറ്റിയെടുത്തു.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ 600 കോടിക്കു മുകളില്‍ നേടിയെടുത്തു.

ജയിലറിന്റെ വിജയാഘോഷ വേളയിൽ ജയിലർ സംവിധായകൻ ജയിലർ 2 നെ പറ്റി സൂചന നൽകിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രം കഴിഞ്ഞാൽ നെല്‍സണ്‍ – രജനി ചിത്രം തുടങ്ങാനാണ് സാധ്യത. അത് താനടാ ജയിലര്‍ 2 എന്നാണ് തമിഴ് സിനിമാ ലോകത്തു നിന്നു കിട്ടുന്ന പുതിയ വിശേഷം.

- Advertisement -

ജയിലറിന് ശേഷം നെല്‍സണ്‍ തന്റെ പുതിയ പ്രോജക്ടിനെ പറ്റി ഇതുവരേയും ഒന്നും പറഞ്ഞിട്ടുമില്ല. ജ്ഞാനവേലിന്റെ സംവിധാനത്തിലുള്ള വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ എന്നിവരൊക്കെ വേട്ടയ്യനില്‍ ഉണ്ട്. വേട്ടയ്യന് ശേഷം ഏപ്രില്‍ മുതല്‍ ലോകേഷ് കനകരാജിന്‍റെ തലൈവര്‍ 171 ആരംഭിക്കും. 2025 ല്‍ ലോകേഷ് – രജനി ചിത്രം പ്രദർശനത്തിനെത്തും. ഇതു കഴിഞ്ഞ് നെല്‍സന്റെ പുതിയ ചിത്രം തുടങ്ങുമെന്നാണ് സൂചന.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment