റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പിൽ ട്രംപിന് മിന്നും വിജയം. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് അയോവ കോക്കസിൽ ട്രംപ് വിജയിച്ചത്. ജനുവരി 15, പ്രാദേശിക സമയം വൈകീട്ട് 7 മണിക്കാണ് അയോവ കോക്കസ് ആരംഭിച്ചത്. നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികവും, കുടിയേറ്റവുമാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയമെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കി. തുടർച്ചയായി മൂന്നാം തവണയും GOP നോമിനേഷൻ ഉറപ്പാക്കിയിരിക്കുകയാണ് ട്രംപ്. റിപ്പബ്ലിക്കൻമാരെ പൊതുതിരഞ്ഞെടുപ്പിൽ ആരാണ് നയിക്കുക എന്നതിന്റെ പ്രവചനമാണ് അയോവ.