പ്രേഷകരുടെ പ്രിയ താരം പേർളി മാണി വീണ്ടും അമ്മയായി. രണ്ടാമതും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് പേർളിയും ശ്രീനിഷും. ശ്രീനിഷ് അരവിന്ദ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേർളിയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനക്കും സ്നേഹത്തിനും ശ്രീനിഷ് നന്ദിയറിയിച്ചു.
രണ്ടാമതും ഗർഭിണിയായത് മുതലുള്ള വിശേഷങ്ങൾ തുടക്കം മുതലേ പേർളി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വലിയൊരു ആരാധക സമൂഹമാണ് പേർളിക്കുള്ളത്. മകൾ നിലക്കും സോഷ്യൽമീഡിയയിൽ വലിയ ആരാധകരാണ് ഉള്ളത്.