ഓർമയിലെ ഇന്ന്: ജനുവരി 13- സി.അച്യുതമേനോൻ

At Malayalam
1 Min Read

പ്രശസ്ത സാഹിത്യകാരനും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 – ഓഗസ്റ്റ് 16, 1991). മുഖ്യമന്ത്രിയെന്ന നിലയിൽ നിരവധി റെക്കോർഡുകളുടെ ഉടമ. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തിയും (2364 ദിവസം) കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും അച്യുതമേനോൻ തന്നെ. കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോനായിരുന്നു.

പ്രതിഭാധനനായ ഒരു സാഹിത്യകാരൻ കൂടിയായിരുന്നു അച്യുതമേനോൻ. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിച്ചു.

മികച്ച പൊതു പ്രവർത്തനത്തിനുള്ള വി. ഗംഗാധരൻ സ്മാരക അവാർഡ് 1991ൽ അച്യുതമേനോനെ തേടിയെത്തി. ലോകചരിത്രസംഗ്രഹം (പരിഭാഷ), സോവിയറ്റ് നാട്, കിസാൻ പാഠപുസ്തകം, കേരളം പ്രശ്നങ്ങളും സാധ്യതകളും , സ്മരണയുടെ ഏടുകൾ, വായനയുടെ ഉതിർമണികൾ എന്നിവ പ്രധാന കൃതികളാണ്.

- Advertisement -
Share This Article
Leave a comment