പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

At Malayalam
0 Min Read

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വഴിക്കടവിലാണ് സംഭവം 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് അസറിന് പരിക്കേറ്റത്.

വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റൂട്ടിൽ അസര്‍ ബൈക്കില്‍ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article
Leave a comment