ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വെൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണയ്ക്ക് പകരമായയി ലിത്വാനിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ഫെഡോർ സെർനിച്ച് ടീമിലെത്തിയത്. ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് വരുന്ന താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പിന്തുണ വർദ്ധിക്കുന്നത് പതിവാണ്.
മുൻപ് ഇൻസ്റ്റാഗ്രാമിൽ വെറും 7000ത്തിനടുത്ത് മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന സെർനിച്ചിന്റെ ഫോളോവേഴ്സ് ഇപ്പോൾ പത്തിരട്ടി കടന്നിരിക്കുകയാണ്. നിലവിൽ ഏകദേശം 89000ത്തിലധികം ഫോളോവേഴ്സാണ് ഫെഡോർ സെനിചിനുള്ളത്. ഈ സീസൺ അവസാനിക്കും വരെ താരവുമായി കരാറിലായെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മെഡിക്കൽ പൂർത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. ഇപ്പോൾ നടക്കുന്ന സൂപ്പർ കപ്പിൽ ഫെഡോർ കളിക്കുമോ എന്ന് വ്യക്തമല്ല.