കാൾ ലിനേയസ് ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിഷഗ്വരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു. (മേയ് 13, 1707 – ജനുവരി 10, 1778). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളെയും ജന്തുക്കളെയും അവയുടെ പൊതുവായ സവിശേഷതകളെ അടിസ്ഥാനമാക്കി (ഉദാ:ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന) രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ ഇദ്ദേഹം മുന്നോട്ടുവെച്ചു.ജീവജാലങ്ങളെ ആദ്യമായി ശാസ്ത്രീയ രീതിയിൽ പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.
വിവിധ സസ്യങ്ങളിൽ ഈ നാലു ഘടകങ്ങൾ വ്യത്യസ്ത എണ്ണത്തിലും രൂപത്തിലും വ്യത്യസ്തഭാഗങ്ങളിൽ കാണപ്പെടുന്നു എന്നു അദ്ദേഹം നിരീക്ഷിച്ചു. സസ്യങ്ങളെ പ്രത്യുല്പാദനപ്രക്രിയയനുസരിച്ച് വർഗ്ഗീകരിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
ഏറെക്കുറേ ലിനേയസ് വിഭാവനം ചെയ്ത വർഗീകരണരീതി തന്നെയാണ് ഇന്നും ലോകമെമ്പാടും ഉപയോഗത്തിലിരിക്കുന്നത്. ഭൗതികഗുണങ്ങൾക്കു പുറമേ ജീവജാലങ്ങളുടെ ജനിതകവ്യതിയാനങ്ങളും ഇന്നത്തെ വർഗ്ഗീകരണരീതികളിൽ പരിഗണിക്കപ്പെടുന്നു. ഇതുൾക്കൊള്ളിക്കുന്നതിനായുള്ള പുതിയ തട്ടുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രീതികളാണ് ഇക്കാലത്ത് ടാക്സോണമിസ്റ്റുകൾ ഉപയോഗിക്കുന്നത്.
