ഗൂഗിൾ പേയിൽ നടത്തിയ ഇടപാടുകളുടെ ഹിസ്റ്ററി ഡിലീറ്റാക്കണോ?

At Malayalam
1 Min Read

ഇക്കാലത്ത് ആരും അധികം പണം കൈയിൽ കൊണ്ടു നടക്കാറില്ല; അതിന്റെ ആവശ്യവുമില്ല. യു പി ഐ സംവിധാനങ്ങൾ ഉള്ളപ്പോൾ അതു തന്നെയാണ് നല്ലതും. ഇക്കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ ആശ്രയിക്കുന്നത് ഡിജിറ്റൽ പണമി​ടപാടുകളെ തന്നെയാണ്. ഇത്തരം ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമുകളിൽ മുൻനിരയിൽ നിക്കുന്നത് ഗൂഗിൾ പേയാണ് . എളുപ്പത്തിലും വേഗത്തിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കിയതിൽ പ്രധാനിയാണ് ഗൂഗിൾ പേ.

നമ്മൾ നടത്തുന്ന എല്ലാ ഇടപാടുകളുടെയും സൂക്ഷ്‌മമായ റെക്കോർഡ് സൂക്ഷിക്കുന്നതാണ് ഗൂഗിൾ പേയുടെ പ്രധാന സവിശേഷത. എന്നാൽ, പല കാരണങ്ങളാൽ പണമിടപാടുകളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ചില ഉപയോക്താക്കൾ അ‌ത് ഡിലീറ്റ് ചെയ്യാനും താല്പര്യപ്പെടാറുണ്ട്. പക്ഷേ പലർക്കും അത് കഴിയുന്നില്ല എന്നതാണ് വസ്തുത.

എന്നാൽ ഇതിനുള്ള വഴിയും ഗൂഗിൾ പേയിലുണ്ട്. ഇത്തരത്തിൽ ​ഉപയോക്താക്കൾ ഇടപാടുകളുടെ ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഈ ഇടപാട് രേഖകളുടെ പകർപ്പ് ഗൂഗിൾ പേ സൂക്ഷിക്കുമെന്നത് യാഥാർത്ഥ്യമാണ്.

എങ്ങനെയാണ് ഗൂഗിൾ പേയിൽ ഇടപാടുകളുടെ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നതെന്ന് നോക്കാം…

- Advertisement -

ആദ്യം ഗൂഗിൾ പേ അ‌പ്ലിക്കേഷന്റെ മുകളിൽ വലതുകോണിലായുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ എടുക്കുക. തുടർന്ന്, ഡാറ്റ പേഴ്സണലൈസ് എന്ന ടാബ് സെലക്ട് ചെയ്യുക. ഇതിൽ ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഇതിൽ പേയ്‌മെന്റ് ഇടപാടുകളും പ്രവർത്തനങ്ങളും ടാബിനുള്ളിൽ ഡിലീറ്റ് ഡ്രോപ്പ്-ഡൗൺ മെനു സെലക്ട് ചെയ്ത ശേഷം പേയ്‌മെന്റ് ഹിസ്റ്ററി ഇല്ലാതാക്കാൻ താല്പര്യപ്പെടുന്ന കാലയളവ് തിരഞ്ഞെടുക്കുക. വ്യക്തിഗത ഇടപാട് ഡിലീറ്റ് ചെയ്യാനായി ഓരോ എൻട്രിക്കും അടുത്തുള്ള ക്രോസ് (x) ഐക്കണിൽ ക്ലിക്കുചെയ്ത് ആ ഇടപാടുകൾ ഡിലീറ്റ് ചെയ്യാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment