ഓർമയിലെ ഇന്ന്: ഫെബ്രുവരി 16- ദാദാസാഹിബ് ഫാൽക്കെ

At Malayalam
1 Min Read

ചലച്ചിത്രനിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി ഗണിക്കപ്പെടുന്ന പ്രതിഭയാണ്‌ (30 ഏപ്രിൽ 1870 – 16 ഫെബ്രുവരി 1944). 1913 ൽ ഇറങ്ങിയ “രാജാ ഹരിശ്ചന്ദ്ര” എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നിസം‌രംഭം. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പത് വർഷക്കാലയളവിലെ ചലച്ചിത്ര ജീവതത്തിൽ ഫാൽക്കെ സംഭാവന ചെയ്തു.

അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്‌ മോഹിനി ഭസ്മാസുർ (1913), സത്യവാൻ സാവിത്രി (1914), ലങ്ക ദഹൻ (1917), ശ്രീകൃഷ്ണ ജനം(1918), കാളിയ മർദ്ദൻ (1919) എന്നിവ. 1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ്‌ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ്. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകുന്ന ആജീവനാന്ത സംഭാവനയ്ക്കാണ്‌ ഈ അവാർഡ് നൽകുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment