സൂര്യനരികെ ഇന്ത്യ, ആദിത്യ L1 വിജയകരം

At Malayalam
1 Min Read

രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം വിജയം കണ്ടു . പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ 440 ന്യൂട്ടൺ ലിക്വിഡ് അപ്പോജി മോട്ടോർ (എൽ.എ.എം) എൻജിനും എട്ട് 22 ന്യൂട്ടൺ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.അഞ്ചു വർഷമാണ് ദൗത്യകാലാവധി.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യൻ്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും.

- Advertisement -

Share This Article
Leave a comment