മോദിയെ തൊഴുത് ശോഭന,കാലിൽ വീണ് വൈക്കം വിജയലക്ഷ്മി

At Malayalam
1 Min Read

തൃശൂരില്‍ നരേന്ദ്രമോദി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ സാന്നിധ്യമറിയിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, സംരംഭക ബീന കണ്ണന്‍, മറിയക്കുട്ടി, ഉമാ പ്രേമന്‍, കായിക താരങ്ങളായ പി ടി ഉഷ, മിന്നുമണി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലെത്തി. മോദിയെ വെള്ളിനൂലുകൊണ്ടുള്ള ഷാള്‍ അണിയിച്ചായിരുന്നു ബീന കണ്ണന്റെ ആദരവ്. നടി ശോഭന പ്രധാനമന്ത്രിയെ വണങ്ങി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ മറിയക്കുട്ടിയെ നരേന്ദ്രമോദിക്ക് പരിചയപ്പെടുത്തി നല്‍കി. ഗായിക വൈക്കം വിജയലക്ഷ്മി മോദിയുടെ കാലില്‍ വീണു.

അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്റേതെന്ന് പ്രസംഗത്തിലൂടെ മോദി അവകാശപ്പെട്ടു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment