ഞായറാഴ്ച രാത്രി എട്ടുമുതൽ തിങ്കളാഴ്ച രാവിലെ ആറുവരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ പമ്പുകളെയും ഡീലർമാരെയും സംരക്ഷിക്കുക, ഡീലർ മാർജിൻ മുൻകാല പ്രാബല്യത്തോടെ നൽകുക, മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച പമ്പുകൾക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള ഫെഡറേഷൻ്റെ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നടപടി.