പ്രേമം ജോഡി വീണ്ടും.., നിവിനും സായി പല്ലവിയും ഒന്നിക്കുന്നു

At Malayalam
0 Min Read
Sai Pallavi in Premam Stills-Images-Malar in Premam-Onlookers Media

നിവിൻ പോളി നായകനായി നവാഗതനായ സുധീർ മുഖ്യശ്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ്‌പല്ലവി നായിക. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ചിത്രത്തിലെ താര നിർണയം പുരോഗമിക്കുന്നു. പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരജോഡികളായി മാറിയവരാണ് നിവിനും സായ്‌പല്ലവിയും. പ്രേമത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘താരം’ സിനിമയിൽ ഇരുവരെയും ഒരുമിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. നിവിൻ നായകനാവുന്ന താരത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതുമാണ്. നിവിൻ – സായ് പല്ലവി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment