മകളെയോർത്ത് തേങ്ങി കെ. എസ്. ചിത്ര

At Malayalam
1 Min Read

അകാലത്തിൽ വിടപറഞ്ഞ ഏക മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ നൊമ്പര കുറിപ്പുമായി ഗായിക കെ. എസ്. ചിത്ര. മകളുടെ ഓർമ്മച്ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് ചിത്ര കുറിപ്പ് പങ്കുവച്ചത്.

എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. അത് ഒരിക്കലും നികത്താൻ എനിക്ക് കഴിയില്ല. ഓരോദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ നന്ദന. എന്നാണ് ചിത്രയുടെ കുറിപ്പ്.ചിത്രയുടെ സമൂഹമാധ്യമ പോസ്റ്റു കണ്ട് ആശ്വാസവാക്കുകളുമായി നിരവധി ആരാധകരാണ് എത്തിയത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ 2002 ൽ ആണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്.2011 ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.

Share This Article
Leave a comment