ഓട്ടോപൈലറ്റ് സംവിധാനത്തിലെ തകരാറുകൾ സുരക്ഷിതമല്ലെന്ന ഫെഡറൽ റെഗുലേറ്ററുടെ മുന്നറിയിപ്പിനെത്തുടർന്ന് അമേരിക്കയിൽ വിറ്റഴിച്ച 2,031,220 കാറുകൾ ടെസ്‌ല തിരിച്ചുവിളിക്കുന്നു. ഓട്ടോപൈലറ്റ് സംവിധാനത്തിൽ, നിരീക്ഷണസമിതിയായ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പിഴവ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പിഴവ് സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ പരിഹരിക്കുമെന്ന് ടെസ്‌ല അറിയിച്ചു.
2012 ഒക്ടോബർ 5 നും 2023 ഡി- സംബർ 7 നും ഇടയിൽ നിർമ്മിച്ച Y, S, 3, X എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. കാനഡയിലും ടെസ്‌ല കാറുകൾ തിരികെ വിളിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റിയറിംഗ്, വേഗനിയന്ത്രണം, ബ്രേക്കിംഗ് എന്നിവയിൽ ഡ്രൈവറെ സഹായിക്കുന്നതാണ് ഓട്ടോ പൈലറ്റ് സംവിധാനം. ടെസ്‌ലയിൽ ഉപ യോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പൊതുനിരത്തുകളിൽ യോജിച്ചവയല്ലെന്ന് കമ്പനിയിലെ മുൻ ജീവനക്കാരൻ ബിബിസിയിൽ നടത്തിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പിഴവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.