2023- ലെ ലോക അത്ലറ്റിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരൻ നോഹ ലൈൽസിനെ തെരഞ്ഞെടുത്തു. മികച്ച ട്രാക്ക് അത്ലറ്റായാണ് ലൈൽസിനെ തിരഞ്ഞെടുത്തത്. കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യോഗണാണ് മികച്ച വനിതാ ട്രാക്ക് താരമായി. മികച്ച ഫീൽഡ് അത്ലറ്റായി സ്വീഡൻ്റെ അർമാൻഡ് ഡ്യുപ്ലാന്റിസിനെയും തെരഞ്ഞെടുത്തു. 100, 200 മീറ്ററുകളിലെ ചാമ്പ്യൻഷിപ്പും, സ്വർണം നേടിയ യു.എസ്.എ.യുടെ റിലേ ടീമിലെ അംഗമായതും ഉൾപ്പെടെയുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈൽസിന് അവാർഡ് നൽകിയത്. പോൾവാൾട്ടിൽ ഇൻഡോർ, ഔട്ട്ഡോർ മത്സരങ്ങളിൽ സ്വന്തം പേരിലുള്ള ലോകറെക്കോഡ് മാറ്റിക്കുറിച്ചതാണ് അർമാൻഡ് ഡ്യുപ്ലാന്റിസിനെ പുരസ്കാരാത്തിനർഹനാക്കിയത്.
2023-ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1,500, 5000 മീറ്ററുകളിലാണ് ലോകറെക്കോഡ് നേട്ടം കുറിച്ചത് കിപ്യോഗണക്കും തുണയായി. വെനസ്വേലയുടെ ട്രിപ്പിൾ ജമ്പർ യൂലിമർ റോജാസാണ് മികച്ച വനിതാ ഫീൽഡ് അത്ലറ്റ്. ട്രിപ്പിൾ ജമ്പിൽ നാലാംതവണയും ലോകചാമ്പ്യനായത് പരിഗണിച്ചാണ് അവാർഡ് നേട്ടം. അഞ്ചുപേരുൾപ്പെട്ട അന്തിമ പട്ടികയിൽ ഇന്ത്യയുടെ ജാവലിൻ സൂപ്പർ താരം നീരജ് ചോപ്രയുമുണ്ടാരുന്നു. ലോക അത്ലറ്റിക്സിലും ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും സ്വർണവും ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനവും നേടിയത് പരിഗണിച്ചാണ് നീരജിനെ പുരുഷവിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്.
