‘ലാറയും അകമാസും’ ഇങ്ങെത്തി; 12 വർഷങ്ങൾക്ക് ശേഷം സൈബീരിയൻ കടുവകൾ ഇന്ത്യയിൽ

At Malayalam
0 Min Read

2011 നവംബറിലാണ് ഇന്ത്യയിലെ അവസാനത്തെ സൈബീരിയൻ കടുവ നൈനിറ്റാൾ മൃഗശാലയിൽ ചത്തത്. 12 വർഷങ്ങൾക്കിപ്പുറം, ഒരു ജോഡി സൈബീരിയൻ കടുവകൾ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ ഞായറാഴ്ച എത്തി. ഇന്ത്യയുടെ അനിമൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് വംശനാശഭീഷണി നേരിടുന്ന സൈബീരിയൻ കടുവകളെ കൊണ്ടുവന്നത്. ലാറ, അകമാസ് എന്നിങ്ങനെയാണ് കടുവകളുടെ പേര്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ 2007 വരെ സൈബീരിയൻ കടുവയുണ്ടായിരുന്നു. ആരോഗ്യവാന്മാരായ ലാറയും അകമാസും നിലവിൽ ക്വാറന്റൈനിലാണ്. ഒരു മാസത്തിന് ശേഷം സന്ദർശകർക്കായി മറ്റൊരു എൻക്ലോസറിലേക്ക് മാറ്റും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment