തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്‌ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണ് കസിന്റെ വിചാരണ നടത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി ആവശ്യടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് റുവൈസ്. 14 ദിവസത്തേക്കാണു റുവൈസിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.