മാളുവിനും കാളിയ്ക്കും കല്യാണം ഒരേ നാളിൽ?

At Malayalam
1 Min Read

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സഹോദരൻ കാളിദാസാണ് മാളവികയെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ട് പോയത്. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.

ഒരു മാസം മുമ്പാണ് ജയറാം – പാർവതി ദമ്പതികളുടെ മൂത്ത മകൻ കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്.

രണ്ടു വിവാഹ നിശ്ചയങ്ങളും അടുത്തടുത്ത് നടന്നതോടെ ഇരുവരുടെയും വിവാഹം ഒരുമിച്ചായിരുക്കുമോ എന്ന കൗതുകത്തിലാണ് ആരാധകർ. ജയറാമും പാർവതിയും വിവാഹിതരായ ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇരു വിവാഹങ്ങളും ഒരു ദിവസം ഉണ്ടാകും എന്ന തരത്തിലാണ് അഭ്യുഹങ്ങൾ. മലായാളികൾക്ക് ഏറ്റവും പ്രിയങ്കരരായ താര കുടുംബത്തിലെ കല്യാണ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment