ശബരിമലയിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. നിലവിൽ നാല് മണി മുതൽ 11 മണി വരെയാണ് ഉച്ചക്ക് ശേഷമുള്ള ദർശന സമയം. ഇത് 3 മണിമുതൽ 11 മണി വരെയാക്കും. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സമയം നീട്ടുന്ന ക്കാര്യം തന്ത്രി ബോർഡിനെ അറിയിക്കും. തുടർന്നുള്ള ചർച്ചകൾക്ക് ശേഷം ബോർഡ് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
രണ്ടു ദിവസമായി ശബരിമലയിൽ വൻ ഭക്തജന തിരക്കാണനുഭവപ്പെടുന്നത്. 18 മണിക്കൂറോളം ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയരുന്നുന്നതിനിടെയാണ് ദർശന സമയം നീട്ടാൻ തീരുമാനമായത്. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.