സ്വർണവില കുറഞ്ഞു;ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി

At Malayalam
1 Min Read

രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്. വ്യാഴവും വെള്ളിയും സ്വർണവില ഉയർന്നിരുന്നു. വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. പിന്നീട് കുത്തനെ വില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. വിപണി വില 5715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് വില 4730 രൂപയുമാണ്.
വെള്ളിയുടെ വിലയിൽ കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment