കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.34 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണ്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. യു. കെ (48), റഷ്യ (40), അമേരിക്ക (36), ഓസ്ട്രേലിയ (35), യുക്രൈൻ (21), ജർമ്മനി (20), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിവയാണ് തൊട്ടുപിന്നിൽ.