ഡോ എം കുഞ്ഞാമന് നാടിന്‍റെ അന്ത്യാഞ്ജലി

At Malayalam
0 Min Read

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമന് നാടിന്‍റെ അന്ത്യാഞ്ജലി. സംസ്കാര ചടങ്ങുകൾ തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. കു‍ഞ്ഞാമന്‍റെ ഭൗതിക ദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് പതിനൊന്നരയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് വെഞ്ചാവോട്ടെ വീട്ടിൽ എത്തിച്ചത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും അടക്കം വൻ ജനാവലിയാണ് ഡോ. കുഞ്ഞാമന് ആദരം അര്‍പ്പിക്കാനെത്തിയത്. ജാതി വിവേചനത്തിന്‍റെയും കൊടിയ ദാരിദ്ര്യത്തിന്‍റെയും കയ്പ്പേറിയ അനുഭവങ്ങളിലടെ ജീവിതം കെട്ടിപ്പടുത്ത അധ്യാപകനെ അവസാനമായി കാണാൻ ഒട്ടേറെ ശിഷ്യരുമെത്തിയിരുന്നു.

Share This Article
Leave a comment