സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 10 രൂപ 90 പൈസയ്ക്ക് ക്രിസ്മസ് സ്പെഷ്യല്‍ അരി നല്‍കും. വെള്ള കാര്‍ഡുകള്‍ക്ക് ആറു കിലോ അരി വീതവും ലഭിക്കും. നീല കാർഡ് ഉപഭോക്താക്കളിൽ ഓരോ അംഗത്തിനും നിലവിലുള്ള രണ്ടു കിലോ അരിക്കു പുറമെ കാര്‍ഡിന് മൂന്നു കിലോ അരിയാണ് ക്രിസ്തുമസ് പ്രമാണിച്ച് നല്‍കുക. മാസത്തിലെ ആദ്യ പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച റേഷന്‍കടകള്‍ക്ക് അവധിയാണ്. ശനിയാഴ്ച മുതല്‍ സ്പെഷ്യല്‍ അരി വിതരണം ആരംഭിക്കും.