ലഹരിക്ക് പണം കണ്ടെത്താൻ‌ കുഞ്ഞുങ്ങളെ വിറ്റു

At Malayalam
0 Min Read
Parents Selling Their Children To Buy Drugs in Mumbai

ലഹരിക്ക് പണം കണ്ടെത്താൻ 52 ദിവസം പ്രായമുള്ള പെൺകുട്ടിയെയും 2 വയസു പ്രായമുള്ള ആൺകുഞ്ഞിനെയും വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. പെൺകുഞ്ഞിനെ 14,000 രൂപയ്ക്കും ആൺകുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്.ആൺകുട്ടിയെ വിറ്റയാളെ കണ്ടെത്തിയ പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തലേക്ക് മാറ്റി. പെൺകുട്ടിക്കായുള്ള അന്വേഷണം തുടരുകയാണ്. മാതാപിതാക്കളായ ഷംസീർ ഖാൻ, സാനിയ ഖാൻ, ഏജന്‍റ് ഉഷ, ആൺകുട്ടിയെ വാങ്ങിയ ഷക്കീൽ എന്നിവരാണ് പിടിയിലായത്. സഹോദരി പൊലീസിന് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

Share This Article
Leave a comment