ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെി. വൈകിട്ട് ആറരയോടെയാണ് ടീമുകള്‍ വിമാനമിറങ്ങിയത്. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്ച്ചയാണ് മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിനാണ് കാര്യവട്ടം വേദിയാവാന്‍ ഒരുങ്ങുന്നത്.
ഞായറാഴ്ചത്തെ രണ്ടാം ട്വന്റി ട്വന്റി കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഗത്തിയിലേക്ക് പറക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.