ധ്രുവ നച്ചത്തിരം റിലീസ് പിന്നേം മാറ്റി

At Malayalam
1 Min Read

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. ഏഴു വര്‍ഷം മുന്‍പ് ചിത്രീകരണം ആരംഭിച്ച ചിത്രം പലപ്പോഴായി മുടങ്ങിപ്പോയ ശേഷം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. നവംബര്‍ 24ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അവസാന നിമിഷം റിലീസ് മാറ്റിവെക്കുകയായിരുന്നു.

റിലീസ് മാറ്റിവെക്കുന്നതില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു കൊണ്ട് ഗൗതം മേനോൻ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് സിനിമയുടെ റിലീസിനെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിനായകന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഫൈനല്‍ ഔട്ട് കണ്ട പ്രശസ്ത സംവിധായകന്‍ ലിംഗുസ്വാമി ചിത്രത്തെയും വിനായകനെയും ഏറെ പ്രശംസിച്ചിരുന്നു. റിതു വർമ, ഐശ്വര്യ രാജേഷ് എന്നിവരാണ് നായികമാർ. പാർത്ഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവർ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് സംഗീതം.

Share This Article
Leave a comment