ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ ബിസിസിഐയെ അറിയിച്ചു. വി വി എസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്.നവംബർ 19ന് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിച്ചിരുന്നു.രവി ശാസ്ത്രിയ്ക്ക് ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തത്. ഇതിനിടെ ഒരു ഐ പി എല്‍ ടീം രണ്ടു വര്‍ഷത്തെ കോച്ചിങ് കരാറിനായി ദ്രാവിഡിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.