ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ അനുകൂല പ്രതിഷേധം , ഒരാള്‍ അറസ്റ്റില്‍

At Malayalam
0 Min Read

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പലസ്തീന്‍ അനുകൂല ടി ഷർട്ട് ധരിച്ച് മൈതാനത്ത് കടന്നുകയറി യുവാവ്. പിന്‍വശത്തായി പലസ്തീനെ സ്വതന്ത്രമാക്കുക എന്നും മുന്‍ വശത്ത് പലസ്തീനില്‍ ബോംബിങ് നിർത്തുക എന്നും എഴുതിയ ടീ ഷർട്ടാണ് യുവാവ് ധരിച്ചിരുന്നത്. യുവാവ് വിരാട് കോഹ്ലിയെ ആശ്ലേഷിക്കാനും ശ്രമിച്ചിരുന്നു.

പലസ്തീന്‍ പതാകയുടെ മാതൃകയിലുള്ള മാസ്കും യുവാവ് ധരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് മത്സരം അല്‍പ്പനേരം തടസപ്പെടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment