സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ​ഗോപി ചുമതലയേറ്റു

At Malayalam
0 Min Read
Actor and BJP leader Suresh Gopi has taken charge as the chairman of Satyajit Ray Film and Television Institute.

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് പങ്കുവച്ചത്.ചുമതലയേറ്റെടുത്തതിനു പിന്നാലെ സുരേഷ് ​ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളിൽ നിന്നുള്ള സെൽഫിയും നടൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.മാസങ്ങൾക്ക് മുൻപാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സുരേഷ് ​ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച് ഉത്തരവിറക്കിയത്.

Share This Article
Leave a comment