ഐക്യകേരളം, @67

At Malayalam
1 Min Read

ഐക്യത്തിന്റെയും മാനവികതയുടെയും നാട് 67 വയസ്സിലേക്ക്. 1956 നവംബർ ഒന്നിനാണ് ഐക്യകേരളത്തിനായുള്ള പോരാട്ടത്തിന്റെ ഫലമായി തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരളം രൂപീകരിച്ചത്. ഭാഷയുടെ അടിസ്ഥാനത്തിലാകണം സംസ്ഥാന രൂപീകരണമെന്ന ആവശ്യത്തിന്റെയും അതിനായുള്ള പോരാട്ടത്തിന്റെയും വിജയദിനം കൂടിയാണിത്. പുരോഗമന, മതനിരപേക്ഷ നില പാടുകൊണ്ട് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സംസ്ഥാനമായി കേരളം നിലകൊള്ളുന്നു. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ.

മുഖ്യമന്ത്രിയുടെ ആശംസ

മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Leave a comment