വിക്രം -I അവതരിപ്പിച്ച് സ്‌കൈറൂട്ട്‌സ്

At Malayalam
0 Min Read

ഇന്ത്യൻ സ്റ്റാർട്ടപ്പ് എയ്റോസ്പേസ് കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ് അതിന്റെ ഏറ്റവും പുതിയ സൃഷ്ടിയായ വിക്രം-I അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം എസിലൂടെ ചരിത്രം കുറിച്ച സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പ് ആണ് സ്‌കൈറൂട്ട് എയ്റോസ്പേസ്.

ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണ വാഹനമാണ് വിക്രം-I. അടുത്ത വർഷം ആദ്യം വിക്രം-I വിക്ഷേപിക്കും. മൾട്ടി – സ്റ്റേജ് ലോഞ്ച് വെഹിക്കിളായ വിക്രം – I ന് 300 കിലോഗ്രാം ഭാരമുള്ള പേലോഡുകൾ വഹിക്കാനാകും. കൂടാതെ ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രത്തിന് ഉപഗ്രഹങ്ങളെ ലോവർ എർത്ത് ഓർബിറ്റിൽ ( എൽ.ഇ.ഒ ) എത്തിക്കാനും സാധിക്കും.

Share This Article
Leave a comment