നാദിർഷ-റാഫി ടീമിൻ്റെ ‘സംഭവം നടന്നരാത്രിയിൽ’

At Malayalam
1 Min Read

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകൾ നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹ്യൂമർ ത്രില്ലറായി മുന്നേറുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനം മുബിൻ എം.റാഫിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവികാസഞ്ജയ് ആണ് നായിക.ഞാൻ പ്രകാശൻ,മകൾ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയാണ് ദേവിക.

ഷൈൻ ടോം ചാക്കോ,ബൈജു സന്തോഷ്,സുധീർ കരമന, ജോണി ആൻ്റെണി, ജാഫർഇടുക്കി, അശ്വത്ത് ലാൽ,ഡ്രാക്കുള സുധീർ,സമദ്,കലാഭവൻ ജിൻ്റോ,ഏലൂർ ജോർജ്,കലാഭവൻ റഹ്മാൻ,മാളവികാ മേനോൻ,നെഹാസക്സേനാ എന്നിവരും പ്രധാന താരങ്ങളാണ്.ഹരി നാരായണൻ്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു ഛായാഗ്രഹണം – ഷാജികുമാർ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment