സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 266 പോയന്റുമായാണ് തുടർച്ചയായ മൂന്നാം വട്ടവും പാലക്കാട് കപ്പുയർത്തിയത്. 168 പോയന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. കോഴിക്കോടിനാണ് (95 പോയന്റ്) മൂന്നാം സ്ഥാനം.
മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ചാമ്പ്യൻ സ്കൂളായി. 57 പോയന്റാണുളളത്. കോട്ടയം മാർ ബേസിൽ സ്കൂളിന്റെ കനത്തവെല്ലുവിളി മറികടന്നാണ് നേട്ടം. മാർ ബേസിൽ 46 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.പാലക്കാട് ജില്ലയിലെ കെ.എച്ച്.എസ്.കുമരംപുത്തൂർ 43 പോയന്റുമായി മൂന്നാമതായി. മീറ്റിൽ മൊത്തം ആറ് റെക്കോഡുകളും പിറന്നു.