വയറു പ്രശ്നമാണോ…. വഴിയുണ്ട്

At Malayalam
1 Min Read

വയറിന്റെ ആരോഗ്യം പ്രശ്നമാണങ്കിൽ ഭക്ഷണകാര്യത്തിൽ നല്ല ശ്രദ്ധ വേണ്ടിവരും. ദഹനക്കേടും മലബന്ധവുമൊക്കെ മാറ്റാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോബയോട്ടിക്സ് തുടങ്ങിയവ കഴിക്കുന്നതും ആരോഗ്യകരമായ ദഹന വ്യവസ്ഥ നൽകും. വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണപദാർഥങ്ങളെ അറിയാം.

ഓട്സ് തന്നെയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് മലബന്ധം അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഓട്സില്‍ വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്.

പയറുവര്‍ഗങ്ങളാണ് രണ്ടാമത്തേത്.പ്രോട്ടീനുകളുടെയും നാരുകളുടെയും ഒരു പവർഹൗസാണ് പയറുവര്‍ഗങ്ങള്‍. ഇവ പതിവായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധത്തെ തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Share This Article
Leave a comment