നിത്യജീവിതത്തിലെ തിരക്കോടു തിരക്കിനിടയിൽ വെറുംവയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നവരാണ് നമ്മളിൽ പലരും.എങ്കിൽ അറിയൂ, വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണമാണ് നേന്ത്രപ്പഴം.മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും കാണും.ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തവര്‍ ഒരു നേന്ത്രപ്പഴമെടുത്ത് ബാഗിലിട്ട് ഓഫീസിലേയ്ക്ക് പോകുന്നതും പതിവാണ്.എന്നാല്‍ വെറും വയറ്റില്‍ നേരിട്ടു നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല.
നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം,പൊട്ടാസ്യം ഘടകങ്ങള്‍ രക്തത്തിലെ ഇവയുടെ അളവിന്റെ തുലനത ഇല്ലാതാക്കുന്നു.അതിനാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രമേ നേന്ത്രപ്പഴം കഴിക്കാവൂ.അതുപോലെ നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റു ഭക്ഷണങ്ങള്‍ കഴിക്കാത്തതു കൊണ്ട് മറ്റു ധാതുക്കളുടെ അഭാവം മൂലം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും.അതിനാൽ വെറും വയറ്റിൽ നേന്ത്രപ്പഴം കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്