മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി

At Malayalam
1 Min Read

ശബരിമല,മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു.ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്.തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി. ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു.

മണ്ഡല,മകരവിളക്കു തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.

ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും.ദിവസവും ഉദയാസ്തമയ പൂജ,പടിപൂജ,കളഭാഭിഷേകം,പുഷ്പാഭിഷേകം എന്നിവയുണ്ട്.22ന് രാത്രി 10ന് നട അടയ്ക്കും.മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment