ഭിന്നശേഷി അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം;നിർദേശവുമായി സർക്കാർ

At Malayalam
1 Min Read

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാൻ നീക്കവുമായി സർക്കാർ.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് സർക്കാർ നിർദേശം.സ്കൂൾ മാനേജര്‍മാര്‍ക്ക് നേരിട്ടു തന്നെ സർക്കാർ ഇക്കാര്യത്തിൽ നിർദേശം നൽകി.ഇതുവഴി മാനേജ്‌മെന്റുകളുടെ താല്പര്യ പ്രകാരമുള്ള നിയമനങ്ങൾ തടയാനാകും.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു.ഇതു നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുത്.ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും ഉത്തരവിറക്കിയത്.എയ്ഡഡ് സ്കൂൾ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.

സ്കൂൾ മാനേജ്മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന് മാനേജർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക നൽകും. ഈ പട്ടികയിൽ നിന്നു മാത്രമേ സ്ഥിരനിയമനം നടത്താനാകു.തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് മാനേജർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നൽകണം.ഈ പട്ടികയ്ക്ക് സ്ഥിരീകരണം ലഭിച്ചശേഷം മാത്രമേ നിയമന ഉത്തരവ് നൽകാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment