ലോകകപ്പിലെ പോരാട്ടങ്ങളുടെ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നുണ്ടെങ്കിലും 14ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിലാണ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്.
സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകന് എം എസ് ധോണിവരെയുള്ളവര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിന്റെ ബിഗ് ബി ആയ അമിതാഭ് ബച്ചന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നിവരും മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തും. നേരത്തെ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാനും ധോണിയെത്തിയിരുന്നു.