റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ കള്ളൻ പിടിയിലായി.ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എ.ഐ കാമറയില്‍ പതിഞ്ഞതാണ് തെളിവായത്.കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്.
തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എ.ഐ കാമറയില്‍ പതിയുന്നത്.മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ഇയാള്‍ ബുള്ളറ്റ് മോഷ്ടിച്ചു. പ്രതിയുടെ ചിത്രവും എ.ഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ ഒത്തു നോക്കി പരിശോധിച്ചപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
