യുജിസി നെറ്റ് എക്‌സാം ഡിസംബര്‍ 6 മുതല്‍ 22 വരെ

At Malayalam
1 Min Read

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍,കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22വരെ നടക്കും.

ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.29ന് രാത്രി 11.50 വരെ ഫീസടക്കാം. ഓണ്‍ലൈൻ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 30-31 വരെ സൗകര്യം ലഭിക്കും.

1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നാക്ക വിഭാഗം,സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്.വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യു ജി സി നെറ്റ് എഴുതാം.അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

യോഗ്യത:55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.പിന്നാക്ക,പട്ടിക,ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും.അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.

- Advertisement -

പ്രായപരിധി ജെ.ആര്‍.എഫിന് 30 കവിയരുത്. പിന്നാക്ക,പട്ടിക,ഭിന്നശേഷി,ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്.രണ്ട് പേപ്പറുകളാണ് ഉണ്ടാവുക.ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും.നെഗറ്റീവ് മാര്‍ക്കില്ല.

കേരളത്തില്‍ അങ്കമാലി,ആലപ്പുഴ/ചെങ്ങന്നൂര്‍,എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി,കാസര്‍ഗോഡ്,കണ്ണൂര്‍,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂര്‍,വയനാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്. പരീക്ഷയുടെ സിലബസ്,രീതി, എന്നിവയും വിജ്ഞാപനവും https://ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGGED:
Share This Article
Leave a comment