നിക്ഷേപകരെ ആകർഷിക്കാൻ ട്രഷറികളിലെ ഹ്രസ്വകാല നിക്ഷേപങ്ങൾ ക്കുള്ള പലിശ കൂട്ടി. 181-365 ദിവസങ്ങളിലേക്കുള്ള നിക്ഷേപങ്ങൾക്ക് പലിശ ആറുശതമാനവും ഒന്നുമുതൽ രണ്ടുവരെ വർഷത്തേയ്ക്കുള്ള നിക്ഷേപത്തിന് ഏഴുശതമാനവുമാക്കി. ഒരുവർഷത്തെ നിക്ഷേപത്തിന് നേരത്തെ 5.90 ശതമാനമായിരുന്നു പലിശ.രണ്ടുവർഷംവരെയുള്ളതിന് 6.40 ശതമാനവും.
പുതിയ പലിശനിരക്ക് ഒക്ടോബർ ഒന്നുമുതൽ പ്രാബല്യ ത്തിൽ വന്നതായി ധനവകുപ്പ് അറിയിച്ചു.മൊത്തം അഞ്ചു ഹ്രസ്വകാല നിക്ഷേപങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണത്തിന്റെ പലിശ കൂട്ടാനാണ് തീരുമാനം.
46-90 ദിവസങ്ങളിലെ നിക്ഷേപത്തിനുള്ള 5.40 ശതമാനം,91- 180 ദിവസങ്ങൾക്കുള്ള 5.90 ശതമാനം, രണ്ടുവർഷം മുകളിലുള്ള വയ്ക്കുള്ള 7.50 ശതമാനം എന്നീ നിരക്കുകളിൽ മാറ്റമില്ല.