ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം;പ്രഭവകേന്ദ്രം നേപ്പാൾ

At Malayalam
0 Min Read
Strong earthquake in Delhi

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.നേപ്പാളിലെ ഭത്തേകോലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്.നേപ്പാളിനു പുറമേ ഇന്ത്യ,ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഉച്ചതിരിഞ്ഞ് 2.25നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്.40 സെക്കൻഡ് നീണ്ടുനിന്നു.വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി.ഡൽഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Share This Article
Leave a comment