ശരീരത്തിന്റേയും മനസിന്റെയും പ്രവർത്തനങ്ങളിൽ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം നിർണയിക്കുന്നത്.ചിലർക്ക് എപ്പോഴും മറവി പ്രശ്നങ്ങൾ വരാറുണ്ട്.ഓർമ്മശക്തി വർധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിനുമെല്ലാം ഡയറ്റിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനുമായി ഇവ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നട്ട്സും സീഡ്സുമെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.മത്തൻ കുരു,വാൾനട്ട്സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്.ഇവയിൽ അടങ്ങിയിട്ടുള്ള സിങ്ക്,ഒമേഗ 3, വൈറ്റമിനുകൾ എന്നിവയെല്ലാമാണ് ഓർമ്മശക്തി കൂട്ടാനും ബുദ്ധിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നത്.മത്തി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഇവയെല്ലാം തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്.ഇതു നേരിട്ട് തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കാൻ സഹായിക്കുന്നു.
ഇലക്കറികൾ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.അയൺ,വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ,വൈറ്റമിൻ-ബി9 എന്നിവയുടെയെല്ലാം കലവറയാണ് ഇലക്കറികൾ.കൂടാതെ ബ്രൊക്കോളി,ചീര ഇവയെല്ലാം കഴിക്കുന്നതും നല്ലതാണ്.അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ല ഗുണം ചെയ്യും.ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം,വൈറ്റമിൻ-കെ എന്നിവയെല്ലാം ഇതിനു സഹായിക്കും.
വിവിധയിനം ബെറിപ്പഴങ്ങളും ഓർമശക്തിയും ചിന്താശേഷിയും വർധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്നു.വൈറ്റമിൻ-സി,വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബെറിപ്പഴങ്ങൾ.ഈ ഘടകങ്ങളെല്ലാം തന്നെ ഓർമ്മശക്തി കൂട്ടുന്നതിനും ചിന്താശേഷി കൂട്ടുന്നതിനുമെല്ലാം സഹായകരമാണ്.