ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യം.

atmalayalam
0 Min Read

ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മ,ഗ്രീഷ്മയുടെ അമ്മ,അമ്മാവൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു.കേസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഹർജിയാണ് ഫയൽ ചെയ്തത്.കേസ് അന്വേഷിച്ച കേരള പൊലീസിനെ ചോദ്യം ചെയ്താണ് ഹര്‍ജി.ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത്. കുറ്റകൃത്യം നടന്നു എന്നു പൊലീസ് പറയുന്ന സ്ഥലം തമിഴ് നാട്ടിലാണെന്നാണ് ഹർജിയിലെ വാദം.അതിനാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹര്‍ജിയില്‍ പറയുന്നത്.

Share This Article
Leave a comment