വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ്;പുതിയ ഫീച്ചറുകൾ പരിചയപ്പെടാം

atmalayalam
1 Min Read
WhatsApp new features

മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ് പുതിയ മറുപടി സംവിധാനം അവതരിപ്പിക്കുന്നെന്നു റിപ്പോർട്ട്.നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ ഇതു ലഭ്യമായി തുടങ്ങിയിട്ടുണ്ട്.2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സേവനം ലഭ്യമാകും.ചിത്രങ്ങൾ,വീഡിയോകൾ, GIF-കൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റ് ഉടനെ രാജ്യാന്തര തലത്തിൽ എല്ലാ വാട്സാപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.

നിലവിലെ വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾത്തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാന്‍ ഈ അപ്ഡേറ്റിനുശേഷം സാധിക്കും.സന്ദേശമയയ്ക്കലിലെ തടസങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നിൽ.

വാട്സാപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളിൽ അഥവാ ചാനലുകളിൽ ഒരു പച്ച ചെക് മാര്‍ക് എല്ലാവരും കണ്ടിട്ടുണ്ടാകും.അതു ഒരു നീല ചെക് മാർക്കിലേക്കു മാറാൻ പോകുന്നത്രെ.മെറ്റയുടെ ഏകീകൃത സ്വഭാവം വരാനായി ആണത്രെ ഈ മാറ്റം.

അതുപോലെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൊണ്ടുവരുന്നുവെന്നു റിപ്പോർട്ടുണ്ട്.24 മണിക്കൂറും പരമാവധി രണ്ട് ആഴ്ചയും തെരഞ്ഞെടുക്കാം.അടുത്തിടെ ടെലിഗ്രാമും ഇത്തരം സമയ പരിധി തെരഞ്ഞെടുക്കാവുന്ന രീതിയിലേക്കു മാറിയിരുന്നു.

- Advertisement -
Share This Article
Leave a comment