തലൈവർ തലസ്ഥാനത്ത്

atmalayalam
0 Min Read
Rajinikanth

സൂപ്പർസ്റ്റാർ രജനികാന്ത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും.പുതിയ ചിത്രത്തിവുമായി ബന്ധപ്പെട്ട്  10 ദിവസത്തെ ഷൂട്ടിംഗിനാണ് സൂപ്പർതാരം  തിരുവനന്തപുരത്തെത്തുന്നത്.വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തുമായാണ് ചിത്രീകരണം. അമിതാഭ് ബച്ചൻ,മഞ്ജു വാര്യർ,ഫഹദ് ഫാസിൽ,റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.32 വർഷത്തിനുശേഷമാണ് രജിനിയും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ആദ്യമായാണ് രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം.

TAGGED:
Share This Article
Leave a comment